മാനേജ്‌മെന്റ്  ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്)

കുടുംബശ്രീയുടെ എല്ലാ പദ്ധതി പ്രവര്‍ത്തനത്തിന്റെയും സാമ്പത്തിക ക്രയവിക്രയങ്ങളുടേയും പുരോഗതിയുടെ ഡാറ്റ സുരക്ഷിതമായി സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ സംവിധാനത്തിന്റെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യപ്പെടുകയും ഈ ഡാറ്റ ഉപയോഗിച്ച് സ്ഥാപനം പദ്ധതി പ്രവര്‍ത്തന പുരോഗതിയ്ക്കായി ഡിസിഷന്‍ മേക്കിംഗ് നടത്തുകയും ചെയ്യുന്ന സംവിധാനമാണ് മാനേജ്മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്ന എംഐഎസ്. കുടുംബശ്രീയുടെ ഗ്രാമീണ മേഖലയിലെ വിവിധ പദ്ധതികൾ തയ്യാറാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും എൻആർഎൽഎം എംഐഎസ് അടിസ്ഥാനമാക്കിയുള്ള ഡാറ്റയാണ് ഉപയോഗിക്കുന്നത് . കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍(NRLM) തയ്യാറാക്കിയ എംഐഎസ് പോര്‍ട്ടലാണ് https://nrlm.gov.in . ഗ്രാമീണ അയല്‍കൂട്ടങ്ങളുടെ പ്രവര്‍ത്തന പുരോഗതിയുടെ ഡാറ്റ എന്‍ട്രിയാണ് ഈ പോര്‍ട്ടലില്‍ നടക്കുന്നത്. എന്‍.ആര്‍.എല്‍.എം എംഐഎസ് പോര്‍ട്ടലിലെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്. എ) Monthly Progress Report(MPR) ഡാറ്റ എന്‍ട്രി ഫോര്‍മാറ്റ് ഉപയോഗിച്ച് സിഡിഎസുകളില്‍ നിന്നും എല്ലാ മാസവും 5th തീയതിയില്‍ ശേഖരിക്കുന്ന ഡാറ്റ, ബ്ലോക്ക്‌ തലത്തിലെ ഡാറ്റയായി ഏകീകരിച്ചു, ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍മാരാണ് പോര്‍ട്ടലില്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നത്. ബി) ഗ്രാമീണ എന്‍എച്ച്ജി/എഡിഎസ് /സിഡിഎസ് പ്രൊഫൈല്‍ ക്രിയേഷന്‍ എല്ലാ ഗ്രാമീണ അയല്‍കൂട്ടങ്ങളുടെയും അംഗങ്ങളുടെയുംഎഡിഎസുകളുടെയും സിഡിഎസുകളുടെയും പ്രൊഫൈല്‍ ഡാറ്റ, സിഡിഎസ് അക്കൌണ്ടന്റ് മാരാണ് പോര്‍ട്ടലില്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നത്. ഈ പ്രവര്‍ത്തന പുരോഗതിയുടെ റിപ്പോര്‍ട്ട്‌ എന്‍ആര്‍എല്‍എം പോര്‍ട്ടലിലെ G13(SHG and member profile monitoring report) റിപ്പോര്‍ട്ടില്‍ ലഭ്യമാണ്. അയൽക്കൂട്ട അംഗങ്ങളുടെ പേര് , ആധാർ ലിങ്ക്ഡ് സ്റ്റാറ്റസ് , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ , സോഷ്യൽ കാറ്റഗറി വിവരങ്ങൾ, അയൽക്കൂട്ടങ്ങളുടെ പൊതു വിവരങ്ങൾ എന്നിവ റിപ്പോർട്ടിൽ ലഭ്യമാണ്. സി) അയൽക്കൂട്ടങ്ങളുടെ ട്രാൻസാക്ഷൻ ബേസ്‌ഡ് എംഐഎസ് ഗ്രാമീണ അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും സാമ്പത്തിക ക്രയ വിക്രയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി തുടങ്ങിയ പദ്ധതിയാണിത് . എൻആർഎൽഎം ദേശീയ പോർട്ടലായ https://cbotrans.nrlm.gov.in/ മുഖേനയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് . അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും മാസ സമ്പാദ്യം, അയൽക്കൂട്ടങ്ങൾ സിഡിഎസ്, ബാങ്ക് എന്നിവയിൽ നിന്നും എടുക്കുന്ന ലോണുകളുടെ വിവരങ്ങൾ , ലോണുകളുടെ തിരിച്ചടവ് , അംഗങ്ങൾ അയൽക്കൂട്ടത്തിൽ നിന്നും എടുക്കുന്ന ലോണുകളുടെയും തിരിച്ചടവിന്റെയും വിവരങ്ങൾ മുതലായവയാണ്‌ പ്രധാനമായും പദ്ധതി പ്രവർത്തനത്തിൽ ഉൾപ്പെടുന്നത് . ട്രാൻസാക്ഷൻ ബേസ്‌ഡ് എംഐഎസ് പദ്ധതിയുടെ ഭാഗമായി ഗ്രാമീണ എഡിഎസുകളുടെയും സിഡിഎസുകളുടെയും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനവും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്. ആകെയുള്ള 2.28 ലക്ഷം ഗ്രാമീണ അയൽക്കൂട്ടങ്ങളിൽ, 1.33 ലക്ഷം(58%) അയൽക്കൂട്ടങ്ങളുടെ ‘2019 ഒക്ടോബർ’ മാസം വരെയുള്ള ട്രാൻസാക്ഷൻ ഡാറ്റ ദേശീയ പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഇതിന്റെ ജില്ലാ തല പുരോഗതിയുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു

Sl No

DISTRICTS

TOTAL RURAL NHGs as on Oct 2019

No. of rural NHGs transaction data uploaded as on Oct 2019

% of (No. of rural NHGs transaction data uploaded as on Oct 2019)

1

TVM

22236

11758

52.88%

2

KLM

19083

7826

41.01%

3

PTA

8665

4592

52.99%

4

ALP

17554

7621

43.41%

5

KTM

13435

5126

38.15%

6

IDK

11178

5707

51.06%

7

EKM

19387

10794

55.68%

8

TSR

19956

12470

62.49%

9

PKD

20891

17439

83.48%

10

MLP

22200

13529

60.94%

11

KKD

20857

12216

58.57%

12

WYD

8312

6327

76.12%

13

KNR

15369

12254

79.73%

14

KSD

9211

5834

63.34%

 

TOTAL

228334

133493

58.46%