‘സ്ത്രീപക്ഷ നവകേരളം’ സംസ്ഥാനതല ക്യാമ്പെയ്ന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര

സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരേ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന “സ്ത്രീപക്ഷ നവകേരളം’ സംസ്ഥാനതല ക്യാമ്പെയ്ന്റെ ഭാഗമായി വിളംബര ഘോഷയാത്രയും ഇരുചക്ര വാഹനറാലിയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്രയ്ക്ക് മുന്നോടിയായി രണ്ടു മണിക്ക് മ്യൂസിയം കവാടത്തിൽ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ ശിങ്കാരി മേളം ആരംഭിച്ചു. അതിനു ശേഷം മൂന്നു മണിക്ക് സ്ത്രീധനത്തിനെതിരേ, സ്ത്രീപീഡനത്തിനെതിരേ “സ്ത്രീപക്ഷ നവകേരളം’ എന്നെഴുതിയ ബാനറുമായി കുടുംബശ്രീ വനിതകൾ മുന്നിലും ഇവർക്ക് പിന്നിലായി കുടുംബശ്രീ അംഗങ്ങളായ ശിങ്കാരിമേളക്കാരും […]

പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു

പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു കുടുംബശ്രീയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 11 ഓടെ തിരുവനന്തപുരത്തുള്ള കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടറെ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് ചുമതല കൈമാറി. കര്‍ണ്ണാടക കേഡര്‍ ഐ.എ.എസ് ഓഫീസറായ ശ്രീവിദ്യ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. Facebook Twitter Whatsapp